കമൽഹാസന്റെ മകളും നടി ശ്രുതിഹാസന്റെ സഹോദരിയായ അക്ഷര ഹാസൻ,സിനിമയിൽ സജീവമാണ്. താര കുടുംബത്തിൽ ജനിച്ചത് കൊണ്ട് തന്നെ സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ അക്ഷരയ്ക്ക് ആരാധകർ ഒരുപാടുണ്ട് .
അക്ഷരയുടെ ഏറ്റവും പുതിയ ചിത്രം, “അച്ചം മഠം നാണം പിയർപ്പ്”, കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച സ്വീകാര്യത നേടിയിരിക്കുകയാണ് ചിത്രം. ഈ ചിത്രത്തിൽ അക്ഷര അവതരിപ്പിക്കുന്ന കഥാപാത്രം മെഡിക്കൽ ഷോപ്പിൽ ഗർഭനിരോധന ഉറ വാങ്ങാൻ പോകുന്ന രംഗമുണ്ട്. വ്യാപകമായ ചർച്ചകൾക്കും രൂക്ഷമായ വിമർശനങ്ങളും ഇത് കാരണമായി.
ഒരു സ്ത്രീ ഗർഭനിരോധന ഉറ വാങ്ങിക്കാൻ പോകുന്നതിനെ ചോദ്യം ചെയ്തു നിരവധി പേരായിരുന്നു രംഗത്തെത്തിയത്.ഈ വിഷയത്തിൽ വിമർശകർക്ക് തക്കതായ മറുപടി നൽകുകയാണ് അക്ഷര ഹാസൻ. ഗർഭനിരോധന ഉറ വാങ്ങാൻ സ്ത്രീ ഒറ്റയ്ക്ക് കടയിൽ പോകുന്നതിൽ എന്താണ് തെറ്റ് എന്ന് ചോദിക്കുകയാണ് താരം. അതിൽ യാതൊരു തെറ്റുമില്ല എന്നാണ് താരം പറയുന്നത്. ലൈംഗിക ബന്ധത്തിൽ സുരക്ഷിതത്വം വേണമെന്ന് ആഗ്രഹിക്കുന്നത് വളരെ സ്വാഭാവികമാണെന്നും താരം പറയുന്നു.
ലൈംഗികബന്ധത്തിൽ നിയന്ത്രണം പുരുഷനിൽ ആണെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. അതു കൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ഉയരുന്നത് .ലൈംഗിക വിദ്യാഭ്യാസത്തിനോട് പുറം തിരിഞ്ഞ് നില്‍ക്കുന്നത് ശരിയല്ല. ആരോഗ്യകരമായ ബന്ധങ്ങള്‍ പുതുതലമുറയില്‍ വളര്‍ത്തിയെടുക്കാന്‍ ഇതിലൂടെ സാധിക്കും’എന്നാണ് അക്ഷര പറയുന്നത് . ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് തന്നെയാണ് രാജാരാമ മൂർത്തി രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം സംസാരിക്കുന്നത്.