ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ പുതുമുഖ മത്സരാര്‍ത്ഥിയാണ് ഡെയ്‌സി ഡേവിഡ് എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫർ. ബിഗ്‌ബോസിൽ മികച്ച ഗെയിമാണ് താരം കാഴ്ച വയ്ക്കുന്നത്.മലയാള സിനിമ നടിയായിരുന്നു ഫിലോമിനയുടെ കൊച്ചുമകൾ ആണെന്ന വിശേഷണത്തോടെയായിരുന്നു ഡെയ്സിയെ മോഹൻലാൽ പരിചയപ്പെടുത്തിയത്.
എന്നാൽ ഈ വിശേഷണം തീർത്തും കളവാണെന്ന് തെളിയിച്ചുകൊണ്ടു ഡെയ്‌സിക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഫിലോമിനയുടെ മകന്‍ ജോസഫ് . ഡെയ്‌സിയെ തനിക്ക് അറിയില്ലെന്നും അങ്ങനെയൊരു കൊച്ചുമകള്‍ ഫിലോമിനയ്ക്ക് ഇല്ലെന്നുമാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ജോസഫ് പറഞ്ഞത്. ”ഈ കുട്ടി ആരാണെന്നോ ഇവരുമായിട്ടുള്ള ബന്ധമോ തനിക്ക് അറിയില്ല. പിന്നീട് ഇവരുടെ മറ്റ് വീഡിയോകള്‍ കണ്ടപ്പോഴാണ് മനസ്സിലായത്. അമ്മയുടെ ഏക സഹോദരന്റെ മകളുടെ മകളാണെന്ന്. ഫിലോമിനയ്ക്ക് ഒരെയൊരു പേരക്കുട്ടി മാത്രമേയുള്ളു. അത് എന്റെ മകളാണ്. അമ്മയുടെ സഹോദരന്റെ കുടുംബവുമായി തങ്ങള്‍ക്ക് ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും ജോസഫ് പറയുന്നു. ഇദ്ദേഹത്തി്‌ന്റെ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ വൈറല്‍ ആയിട്ടുണ്ട്.

ഫിലോമിനയുടെ പേരക്കുട്ടി എന്നാണ് ഡെയ്‌സിയെ മോഹന്‍ലാല്‍ ഷോയില്‍ പരിചയപ്പെടുത്തിയത്. പിന്നീട് ബിഗ് ബോസ് ഹൗസില്‍ പലപ്പോഴായി ഡെയ്‌സി ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. ഡേയ്‌സിക്ക് ഫിലോമിനയുടെ ഛായയുണ്ടെന്നും ബിഗ്‌ബോസിലെ മറ്റ് മത്സരാർത്ഥികളും പറഞ്ഞിരുന്നു .അതേസമയം നടി ഫിലോമിന അമ്മമ്മയാണെങ്കിലും ആ പേര് വെച്ച് എവിടെയെങ്കിലും കേറിപറ്റാനോ സഹായം ചോദിക്കാനോ താല്‍പര്യമില്ലെന്നും സ്വന്തമായൊരു മേല്‍വിലാസം ഉണ്ടാക്കിയെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞിരുന്നു.

ഇനി കടന്നു വരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ വേണ്ടിയിട്ടാണ് ബിഗ് ബോസ് ഹൗസില്‍ എത്തിയതെന്നും ഡെയ്‌സി പറഞ്ഞിരുന്നു. വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷന്‍ ഫോട്ടോഗ്രഫിയിലും ഇതിനകം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡെയ്‌സി കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ്. വെഡ്ഡിംഗ് ഫോട്ടോഗ്രഫിയില്‍ എപ്പോഴും തന്റേതായ പരീക്ഷണങ്ങള്‍ നടത്താറുള്ള ഡെയ്‌സി നാരീസ് വെഡ്ഡിംഗ്‌സ് എന്ന പേരില്‍ ഒരു സ്ഥാപനം നടത്തുന്നുണ്ട്. വിവാഹ ഫോട്ടോഗ്രഫിയില്‍ വനിതാ ഫോട്ടോഗ്രാഫര്‍മാരുടെ ഒരു സംഘത്തെയാണ് ഡെയ്‌സി നയിക്കുന്നത്.
















