തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയത്തിൽ എന്നന്നേക്കുമായി മാറ്റമുണ്ടാകുമെന്ന് ബിജെപിയുടെ കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന പ്രകാശ് ജാവഡേക്കർ പറഞ്ഞു. ബിജെപി 370ന് മുകളിൽ സീറ്റ് നേടും. എൻഡിഎ സഖ്യം 400നു മുകളിൽ സീറ്റ് നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഇവിടെ ഇപ്പോൾ ആരും പറയുന്നില്ല. മുന്നിൽ നരേന്ദ്ര മോദിയെന്ന സമാനതകളില്ലാത്ത നേതാവുണ്ട്. 2047 ആവുന്നതോടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള കാഴ്ചപ്പാടുണ്ട്. ഒരു വിവേചനവുമില്ലാതെ എല്ലാ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങൾ നരേന്ദ്ര മോദി കേരളീയർക്ക് എത്തിച്ചെന്നും പ്രകാശ് ജാവഡേക്കർ പറഞ്ഞു.
യുഡിഎഫിനും എൽഡിഎഫിനും ഭാവിയില്ല. മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രായോഗികമായി സഖ്യകക്ഷികളാണ് ഇരുവരും. ഇവിടെ കേരളത്തിലും തന്ത്രപരമായി ഒരുമിച്ചാണ്. അവർക്ക് പുതുതായി ഒന്നും വാഗ്ദാനം ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.
Read more:
- “സ്വർഗവാതിലുകൾ തള്ളിത്തുറന്നവർ”; ലോകത്തിലെ ആദ്യതൊഴിലാളി വർഗ്ഗ ഭരണകൂടത്തിൻ്റെ ഓർമ്മ നിറയുന്ന മാർച്ച് 18
- ലോക്സഭ തെരഞ്ഞെടുപ്പ് സമയക്രമത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം
- നേതാക്കളെ ബിജെപി ഭീഷണിയിലൂടെ അടർത്തിമാറ്റുന്നു: രാഹുൽ
- ഭക്ഷണകാര്യം ചോദിച്ചപ്പോൾ ചങ്കിൽ തട്ടുന്ന മറുപടി പറഞ്ഞ് പന്ന്യൻ രവീന്ദ്രൻ |Pannyan Raveendran
- കർണാടകയിൽ കരാറുകാരനെ ആക്രമിച്ച കോൺഗ്രസ് എംഎൽഎയ്ക്കെതിരെ കേസ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യ