കോഴിക്കോട്: റംസാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം വ്യക്തമാക്കി. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനി അറിയിച്ചു. എന്നാൽ സുന്നി വിഭാഗങ്ങൾ നാളെയെ തീരുമാനം അറിയിക്കുകയുള്ളൂ.
മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയിൽ ശനിയാഴ്ച റമദാൻ വ്രതം ആരംഭിക്കും. യുഎഇയിലും ശനിയാഴ്ച മുതൽ റമദാൻ വ്രതം ആരംഭിക്കും.