സിൽവർ ലൈൻ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് ബോധ്യമുണ്ടെന്ന് സുരേഷ്ഗോപി എം പി. ഇതു സംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രിയോട് ആശങ്ക പങ്കുവച്ചു.. ആറന്മുള പദ്ധതിപോലെ സിൽവർ ലൈനും ഉപേക്ഷിക്കേണ്ടിവരുമെന്നാണ് സുരേഷ്ഗോപി എം പി പ്രതികരിച്ചത്.
ഇതിനിടെ സില്‍വര്‍ലൈന്‍ പദ്ധതിക്കായി കല്ലിട്ട ഭൂമിക്ക് വായ്പ നിഷേധിക്കുന്നത് തടയാന്‍ ബാങ്കേഴ്സ് സമിതിയോഗം വിളിച്ച് ചേർക്കും. ഇപ്പോഴത്തെ നടപടി ഭൂമി ഏറ്റെടുക്കൽ അല്ല, സാമൂഹിക ആഘാത പഠനം ആണെന്ന കാര്യം ബാങ്കുകൾക്കു മുന്നിൽ അവതരിപ്പിക്കും. വിഷയത്തിൽ സർക്കാർ ഇടപെടുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.