തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മാര്‍ച്ച് മാസ ഭണ്ഡാര വരവ് 4,06,69,969 രൂപ. ഇന്നു വൈകീട്ട് ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോഴുള്ള കണക്കാണിത്.
2.532 കിലോഗ്രാം സ്വര്‍ണം ലഭിച്ചു. എട്ട് കിലോ 670 ഗ്രാം വെള്ളിയും ലഭിച്ചു.
നിരോധിച്ച ആയിരം രൂപയുടെ 15 കറന്‍സിയും 500ന്റെ 82 കറന്‍സിയും ലഭിച്ചു. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു ചുമതല.
ഫെബ്രുവരിയില്‍ ഭണ്ഡാരവരവായി 1,84,88,856 രൂപയായിരുന്നു ലഭിച്ചത്. ഒരു കിലോ 054 ഗ്രാം സ്വര്‍ണവും കൂടാതെ 6 കിലോ 190 ഗ്രാം വെള്ളിയും ലഭിച്ചിരുന്നു. നിരോധിച്ച ആയിരം രൂപയുടെ എട്ട് കറന്‍സിയും 500 ന്റെ 15 കറന്‍സിയും ഫെബ്രുവരിയില്‍ ലഭിച്ചു. ജനുവരിയിലെ ഭണ്ഡാര വരവ് 4.32 കോടിയായിരുന്നു.