കോട്ടയം: ഈരാട്ടുപേട്ടയിൽ മൂന്നര വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ വയോധികനെ പൊലീസ് പിടിയിൽ. കേസിൽ ഈരാറ്റുപേട്ട കടുവാമൂഴിയിൽ കടപ്ലാക്കൽ വീട്ടിൽ അലിയാരിനെയാണ് (62) പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.
പാലാ ഡിവൈ.എസ്.പി ഷാജു ജോസിന്റെ മേൽനോട്ടത്തിൽ ഈരാറ്റുപേട്ട എസ്.എച്ച്.ഒ പ്രസാദ് എബ്രഹാം വർഗീസിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഈരാറ്റുപേട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.