കൊച്ചി: ആറ്റിങ്ങലില്‍ വച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകേണ്ടതല്ലേയെന്ന് സർക്കാരിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. എന്നാൽ നഷ്ടപരിഹാരം നൽകാൻ പോലീസുകാരിക്കാണ് ബാധ്യതയെന്ന് സർക്കാർ മറുപടി നൽകുകയും ചെയ്തു.
നഷ്ടപരിഹാരം സർക്കാർ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കില്ലെന്നും സർക്കാർ വാദിച്ചു. ഹർജി അവധിക്ക് ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റി. പെണ്‍കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു.