ആലപ്പുഴ: ചെങ്ങന്നൂരില്‍ പിഴുത അടയാളക്കല്ലുകള്‍ നാട്ടുകാര്‍ പുനഃസ്ഥാപിക്കുമെന്ന് ഉറപ്പു നൽകി. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുത കല്ലുകളാണ് പുനസ്ഥാപിക്കാനൊരുങ്ങുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ചെങ്ങന്നൂരില്‍ നേരിട്ടെത്തി നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പു നല്‍കിയതോടെയാണ് കല്ലുകള്‍ ഇപ്പോൾ പുനസ്ഥാപിക്കാനൊരുങ്ങുന്നത്.ഇടയിൽ കെ റെയിൽ ബോധവൽക്കരണവും മന്ത്രി നടത്തി.സ്കൂട്ടർ ഓടിച്ചെത്തിയാണ് മന്ത്രി ബോധവൽക്കരണം നടത്തിയത്.
ചെങ്ങന്നൂരിന്റെ ഏറ്റവും വലിയ വികസനമാണ് കെ റെയില്‍ പദ്ധതി. ആകെ 21 ഹെക്ടര്‍ സ്ഥലമാണ് ചെങ്ങന്നൂരില്‍ എടുക്കുന്നത്. പ്രതിപക്ഷം പാവപ്പെട്ട കോളനി നിവാസികളെ ഇളക്കിവിട്ട് മണ്ണെണ്ണ കൊടുക്കുകയാണ് ചെയ്തത്. ബോധപൂര്‍വ്വം കലാപം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ ജാഗ്രതയോടെയാണ് നിങ്ങുന്നതെന്നും സജി ചെറിയാന്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു.