തിരുവനന്തപുരം: രണ്ടു ദിവസത്തെ പണിമുടക്കും കഴിഞ്ഞ് ഓഫീസ് തുറക്കാൻ വരുന്ന എൻജിഒ യുണിയന്റെയും എൻജിഒ അസോസിയേഷന്റെയും നേതാക്കളെ ജനം കാത്തുനിന്ന് ചൂലിന് അടിച്ച് ഓടിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വിമർശിച്ചു.
കേരളത്തിൽ മാത്രം നടക്കുന്ന ആഭാസ നാടകമാണ് അഖിലേന്ത്യാ പണിമുടക്ക്. 27ന് ശമ്പള ബിൽ എഴുതി പോക്കറ്റിലിട്ടാണ് അടുത്ത രണ്ടു ദിവസങ്ങളിൽ നേതാക്കൾ പണിമുടക്ക് നടത്തുന്നത്. പണിമുടക്കുന്നുണ്ടെങ്കിൽ ശമ്പളം വാങ്ങാതെ പണിമുടക്കണമെന്നും അദ്ദേഹം വിമർശിച്ചു .