ചെന്നൈ: അധ്യാപകന്റെ നിരന്തരമായുള്ള പീഡനത്തെ തുടര്‍ന്ന് ഏഴാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കാൻ ശ്രമിച്ചു. വെല്ലൂര്‍ ജില്ലയില്‍ കാട്പാഡിക്ക് സമീപം തിരുവലത്തിലുള്ള സ്കൂളിലെ വിദ്യാര്‍ഥിനിയാണ് ആത്മഹത്യശ്രമം നടത്തിയത്. സംഭവത്തില്‍ മുരളി കൃഷ്ണയെന്ന അധ്യാപകനാണ് പിടിയിലായത്. മുരളി കൃഷ്ണയെക്കുറിച്ച് ഇതിനു മുമ്പും ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിരുന്നെന്ന് രക്ഷിതാക്കളും വെളിപ്പെടുത്തുന്നു.
പെണ്‍കുട്ടിയുടെ അമ്മ പത്ത് ദിവസം മുമ്പ് സ്കൂളിൽ എത്തി മുരളി കൃഷ്ണയോട് ഇനി ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇനിയും ശല്യം ചെയ്താല്‍ പോലീസില്‍ പരാതി നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എങ്കിലും അധ്യാപകന് ശല്യപ്പെടുത്തുന്നത് തുടര്‍ന്നു. രണ്ട് ദിവസം മുമ്പ് പെണ്‍കുട്ടിക്ക് കത്തും നൽകിയിരുന്നു. റാണിപ്പേട്ട ജില്ലയിലെ ചീക്കാപുരത്തെ ഹൗസിങ് ബോര്‍ഡ് കോളനിയിലെ വീട്ടിലേക്ക് വരൂവെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്.