തിരുവനന്തപുരം: സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തി ഗ്യാലറികളിൽ സൂക്ഷിച്ചിരിക്കുന്നവർക്ക് കടുത്ത മുന്നറിയിപ്പ് നല്‍കി കേരള പൊലീസ് . ആവശ്യപ്പെടുന്ന അനുമതികൾ എല്ലാം സമ്മതിച്ച് നമ്മൾ പല ആപ്പുകളും ഫോണിൽ ഇന്‍സ്ടാള്‍ ചെയ്യുകയും. നാം അറിയാതെ തന്നെ നമ്മുടെ ഫോണിലെ വിവരങ്ങളും ഫയലുകളും ചോർന്നു പോകാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കി.
മൊബൈല്‍ ഫോണില്‍ രഹസ്യ ആപ്ലിക്കേഷന്‍ ഉടമ പോലും അറിയാതെ തന്നെ സ്ഥാപിക്കുവാൻ തട്ടിപ്പ് സംഘങ്ങൾക്ക് കഴിയും. അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിലൂടെ മൊബൈൽ ഫോൺ ഗ്യാലറികളുടെ നിയന്ത്രണം കൈവശപ്പെടുത്തി തട്ടിപ്പു നടത്തുന്ന രീതിയും നിലവിൽ ഉണ്ട്.