ദേശീയ പണിമുടക്ക് ഇന്ന് രണ്ടാം ദിനം. കേരളത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് തീരുമാനിച്ചെങ്കിലും ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. കെഎസ്ആര്‍ടിസി ഇന്നും സര്‍വീസ് നടത്തുന്നില്ല.സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയസ്‌നോണ്‍ തൊഴിലാളി യൂണിയനുകള്‍ തള്ളി. കടകള്‍ കതുറന്നുപ്രവര്‍ത്തിക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. കോഴിക്കോട് ജില്ലയില്‍ പെട്രോള്‍ പമ്പുകള്‍ തുറക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടെങ്കിലും ഇന്ന് ഭൂരിഭാഗം പമ്പുകളും തുറന്നിട്ടില്ല. എറണാകുളം ജില്ലയില്‍ ബിപിസിഎല്ലിന് മുന്നില്‍ തൊഴിലാളികളുടെ വാഹനം തടഞ്ഞ് സമരാനുകൂലികള്‍ പ്രതിഷേധിച്ചു.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ ആവശ്യങ്ങൾ സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് 48 മണിക്കൂർ പണിമുടക്ക്. കർഷകസംഘടനകൾ, കർഷകതൊഴിലാളി സംഘടനകൾ, കേന്ദ്ര-സംസ്ഥാന സർവീസ് സംഘടനകൾ, അധ്യാപകസംഘടനകൾ, ബി.എസ്.എൻ.എൽ, എൽ.ഐ.സി, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, തുറമുഖ തൊഴിലാളികൾ ഉൾപ്പടെയുള്ളവയാണ് കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ഇന്നലെ മുതൽ പണിമുടക്കി പ്രതിഷേധിക്കുന്നത്.