കൊച്ചി: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തിൽ എറണാകുളത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും നാളെ തുറക്കും. വ്യപാര സംഘടനകൾ സംയുക്തമായാണ് തീരുമാനമെടുത്തത്.
തൊഴിലാളി സമരത്തിന്റെ പേരിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ നിർബന്ധമായി അടപ്പിച്ചത് ശരിയായില്ല. കേരളത്തിന്റെ വിപണി കുത്തക മുതലാളിമാർക്ക് തീറെഴുതി കൊടുക്കാൻ അനുവദിക്കില്ലെന്നും വ്യാപാരി സംഘടനകൾ വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിലെ പെട്രോൾ പമ്പുകൾ നാളത്തെ ഹർത്താൽ ദിനത്തിലും തുറക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞിരുന്നു. ആംബുലൻസ് ഉൾപ്പടെയുള്ള അവശ്യ സർവീസുകളെ ഹർത്താൽ ബാധിക്കാതിരിക്കാനാണ് പെട്രോൾ പമ്പുകൾ തുറക്കാൻ കളക്ടർ നിർദേശിച്ചത്. തുറന്ന് പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകൾക്ക് സുരക്ഷയൊരുക്കാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് പണിമുടക്ക് ദിനത്തിൽ സമാരാനുകൂലികൾ പലയിടത്തും അക്രമം അഴിച്ചു വിട്ടതായി പരാതി. നിരത്തിലിറങ്ങിയ വാഹനങ്ങൾ പലയിടത്തും സമരാനുകൂലികൾ തടഞ്ഞു. വാഹനങ്ങൾ നിരത്തിലിറക്കിയതും ജോലിക്കെത്തിയതുമാണ് അക്രമത്തിനു കാരണമായത്.