തിരുവനന്തപുരം: പൊതുപണിമുടക്കിന്റെ ആദ്യ ദിനമായ ഇന്ന് സെക്രട്ടേറിയറ്റില്‍ ഹാജരായത് വെറും 32 പേര് മാത്രം. ആകെ 4,828 ജീവനക്കാരാണ് സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്നത്.
പണിമുടക്കിന്റെ ഭാഗമായി ജോലിക്കു ഹാജരാകാതിരിക്കുന്ന ജീവനക്കാർക്ക് അവധിയായി കണക്കാക്കി ശന്പളം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, സർക്കാർ ജീവനക്കാർ ജോലിക്കു ഹാജരാകാതിരിക്കുന്നത് വിലക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
സർക്കാർ ജീവനക്കാരുടെ പണിമുടക്ക് വിലക്കി സർക്കാർ ഇന്നു തന്നെ ഉത്തരവിറക്കണമെന്നും ഹൈക്കോടതി അറിയിച്ചു. ജീവനക്കാരുടെ പണിമുടക്ക് നേരിടാൻ ഡയസ്നോണ്‍ പ്രഖ്യാപിക്കാത്ത സർക്കാർ നടപടിക്കെതിരേ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്.