കൊച്ചി: രാജ്യം മുഴുവനും തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു..48 മണിക്കൂർ പണിമുടക്കിൽ ബിഎംഎസ് ഒഴികെയുള്ള 20 ഓളം സംഘടനകൾ പങ്ക് എടുക്കുന്നുണ്ട്. മോട്ടോർ വാഹന തൊഴിലാളികൾക്ക് പുറമെ കേന്ദ്ര- സംസ്ഥാന സർവീസ് സംഘടനകൾ, ബാങ്ക് ജീവനക്കാർ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാണ്.
തൊഴിലാളി വിരുദ്ധ ലേബർ കോടുകൾ പിൻവലിക്കുക, പൊതു മേഖല സ്വകാര്യവത്കരണം നിർത്തി വയ്ക്കുക തുടങ്ങി 12 ആവശ്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക്. ആശുപത്രി, ആംബുലൻസ്, പാൽ, പത്രം, മരുന്ന് കടകൾ തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.