ഡൽഹി: കശ്മീര്‍ ഫയല്‍സ് സിനിമ ഉപയോഗിച്ചുള്ള വര്‍ഗീയവത്കരണത്തെ എതിര്‍ത്ത് സിപിഎം . സിനിമയെ സംബന്ധിച്ച് വിവിധ കോണുകളില്‍ അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സിപിഎം നിലപാടുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കശ്മീര്‍ ഫയല്‍സ് ന്യൂനപക്ഷങ്ങളെ ആകെ മോശക്കാരായി ചിത്രീകരിക്കുകയാണെന്നും ഇത്തരം വര്‍ഗീയത അംഗീകരിക്കാന്‍ ആകില്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റി വ്യക്തമാക്കി. നേരത്തെ കേരളത്തിലെ കോണ്‍ഗ്രസും സിനിമക്കെതിരെ രംഗത്തെത്തിയിരുന്നു. വിവേക് അഗ്നിഹോത്രിയാണ് കശ്മീര്‍ ഫയല്‍സ് എന്ന സിനിമ സംവിധാനം ചെയ്തത്.
















