തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 400 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 88, തിരുവനന്തപുരം 56, കോട്ടയം 55, കോഴിക്കോട് 37, പത്തനംതിട്ട 30, കൊല്ലം 27, ഇടുക്കി 24, തൃശൂർ 19, കണ്ണൂർ 16, വയനാട് 15, ആലപ്പുഴ 12, കാസർഗോഡ് 8, പാലക്കാട് 8, മലപ്പുറം 5 ഇങ്ങനെയാണ് ജില്ലകളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,913 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,513 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 14,093 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 420 പേർ ആശുപത്രികളിലും ഇപ്പോൾ നിരീക്ഷണത്തിലാണ്. 61 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 3833 കോവിഡ് കേസുകളിൽ, 12.5 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.