തിരുവനന്തപുരം: സാംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ നടത്തി വന്ന ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്.
നിരക്ക് വര്‍ധനവ് സംബന്ധിച്ച് പ്രഖ്യാപനം നടപ്പാക്കാതെ സമരം പിന്‍വലിക്കില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്. 30ന് എല്‍ഡിഎഫ് യോഗം ചേര്‍ന്ന് നിരക്കു വര്‍ധനയില്‍ അന്തിമ തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ചാര്‍ജ് വര്‍ധന ആവശ്യമാണെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. എന്നാല്‍ ബസ് ഉടമകള്‍ സമരം പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല.
തുടർന്ന് സ്വകാര്യ ബസ്സുടമകൾ പിടിവാശി ഉപേക്ഷിച്ച് സമരത്തിൽ നിന്ന് പിൻമാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ബസ് ചാർജ് വർധിപ്പിക്കുവാൻ തീരുമാനിച്ചതാണ്.