കലഞ്ഞൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രണയത്തിലായശേഷം വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയയാള്‍ പോലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂര്‍ നിരത്തുപാറ കള്ളിപ്പാറയില്‍ തെക്കേചരുവില്‍ രഞ്ജിത്തി(26) നെയാണ് കൂടല്‍ ഇന്‍സ്പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളത്തുനിന്ന് പിടികൂടിയത്.
2020 സെപ്റ്റംബര്‍ മുതല്‍ 2021 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ രഞ്ജിത്തിന്റെ വീടിന് സമീപംവെച്ചാണ് പീഡനം നടന്നത്. ഈ സമയം കുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നില്ല. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്ക് ഇതിനോടകം മാറ്റിയിട്ടുണ്ട്.
കേസില്‍ ജാമ്യംകിട്ടാനായി കുട്ടിക്ക് 18 വയസ്സ് തികഞ്ഞ ഉടനെ ഒരു അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ രഞ്ജിത്ത് വിവാഹം കഴിച്ചെന്ന് പോലീസ് വ്യക്തമാക്കി.