കോട്ടയം: ഡിവൈഎഫ്ഐയുടെ നേതൃനിരയിലേക്ക് ആദ്യമായി ഒരു ട്രാന്‍സ് വ്യക്തിത്വം എത്തുന്നു. ഡിവൈഎഫ്ഐയുടെ കോട്ടയം ജില്ലാ കമ്മിറ്റിയിലേക്കാണ് ട്രാന്‍സ് ജെന്‍ഡര്‍ വനിതയായ ലയ മരിയ ജയ്സന് എത്തുന്നത്. ചങ്ങനാശേരി സ്വദേശിനിയാണാണ് ലയ. പാമ്പാടിയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് തീരുമാനം എടുത്തത്.
ചങ്ങനാശേരി എസ് ബി കോളേജില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ലയ തുരുത്തി മേഖല കമ്മിറ്റിയിലും ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റിയിലും അംഗമായിരുന്നു. സോഷ്യൽ വെൽഫെയർ ബോർഡിൽ പ്രോജക്റ്റ് അസിസ്റ്റൻറാണ് 30കാരിയായ ലയ. 2016ല്‍ സ്വത്വം വെളിപ്പെടുത്തിയ ശേഷമാണ് ലയ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയായിരിന്നു.