കോഴിക്കോട് ഡി.സി.സി മുന്‍ അധ്യക്ഷന്‍ രാജീവന്‍ മാസ്റ്ററുടെ നിര്യാണം ഏറെ വേദനിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പ്രസ്ഥാനത്തിന് വേണ്ടി സ്വന്തം ജീവിതം തന്നെ മാറ്റിവച്ച വ്യക്തിത്വമായിരുന്നു. സ്‌കൂള്‍ അധ്യാപകനായിരിക്കെയാണ് സ്വയംവിരമിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായത്.
കോവിഡ് മഹാമരിക്കാലത്ത് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നയിച്ചതും രാജീവന്‍ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം പാര്‍ട്ടിക്കും യു.ഡി.എഫിനും നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.