കൊച്ചി: രാജ്യത്ത് ഇന്ധനവില നാളെയും വർധിക്കും. ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് വർധിക്കുക. ഇതോടെ കൊച്ചിയിൽ പെട്രോളിന് 106.08 രൂപയും ഡീസലിന് 94 രൂപയുമായിരിക്കും.
നവംബർ നാലിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്.
നാലു മാസത്തിനുശേഷം മൂന്ന് തവണയായി പെട്രോള്‍ ലിറ്ററിന് 2.50 രൂപയും ഡീസലിന് 2.45 രൂപയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം ഗാര്‍ഹികാവ ശ്യത്തിനുള്ള പാചകവാതക സിലിണ്ടർ വില 50 രൂപയും വർധിപ്പിച്ചിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇന്ധനവില വർധന നിർത്തിവെച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അന്താരാഷ്ട്ര വില വർധനക്കനുസരിച്ച് എണ്ണക്കമ്പനികളാണ് വില വർധിപ്പിക്കുന്നത് എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.

















