തിരുവനന്തപുരം: എ.എ.റഹിം (സിപിഎം), ജെബി മേത്തർ (കോൺഗ്രസ്), പി.സന്തോഷ് കുമാർ (സിപിഐ) എന്നിവരെ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുത്തു. 3 ഒഴിവിലേക്ക് 3 സ്ഥാനാർഥികൾ മാത്രമായതിനാൽ വോട്ടെടുപ്പ് ഉണ്ടായില്ല.
രാജ്യസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന തിനായി ഹാജരാക്കേണ്ട സർട്ടിഫിക്കറ്റും ഇവർക്ക് നൽകി. സൂക്ഷ്മ പരിശോധനയിൽ സ്വതന്ത്രനായി പത്രിക നൽകിയ ഡോ. കെ. പത്മരാജന്റെ പത്രിക തള്ളിയിരുന്നു. 10 നിയമസഭാംഗങ്ങൾ നാമനിർദേശ പത്രികയിൽ പിന്തുണച്ചാൽ മാത്രമേ മത്സരിക്കാനാകൂ. ഈ സാഹചര്യത്തിലാണ് പത്മരാജന്റെ പത്രിക ത ള്ളിയത്.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റുമാണ് എ.എ റഹിം. സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് സന്തോഷ് കുമാർ. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയാണ് ജെബിമേത്തർ.