ഡൽഹി: കെ റെയിൽ പദ്ധതിയുടെ ഭാഗമായി ഇപ്പോൾ നടക്കുന്നത് സാമൂഹികാഘാത പഠനം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സാമൂഹികാഘാത പഠനത്തിനാണ് ഇപ്പോൾ കല്ലിടുന്നത്. ഇതിലൂടെ ആർക്കും ഒരു നഷ്ടവും സംഭവക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക ആഘാതപഠനം നടത്തിയതിനു ശേഷം ഭൂമി നഷ്ടമാകുന്ന എല്ലാവരെയും വിളിച്ച് ചേർത്ത് അവർക്ക് നഷ്ടപ്പെടുന്ന വസ്തുവിന്റെയും കെട്ടിടങ്ങളുടേയും വിലയേക്കാൾ കൂടുതൽ നൽകി സർക്കാർ അവർക്കൊപ്പം നിൽക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.