തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിച്ച ശേഷം കേന്ദ്രത്തിൽ നിന്ന് അനുകൂലമായ നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി താൻ പറഞ്ഞ കാര്യങ്ങൾ അതീവ താത്പര്യത്തോടെയാണ് കേട്ടതെന്നും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ആരോഗ്യപരമായ പ്രതികരണം ഉണ്ടായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നല്ല ചർച്ചയാണ് നടന്നത്. സിൽവർ ലൈൻ വിഷയം കേന്ദ്ര റെയിൽവെ മന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകുകയും. എന്താണ് ചെയ്യാൻ പറ്റുകയെന്ന് നോക്കാമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് വ്യക്തമാക്കി. ഔദ്യോഗികമായല്ലെങ്കിലും റയിൽവേ മന്ത്രിയേയും സന്ദർശിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുഭാവപൂർവ്വമായ സമീപനത്തിന് പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും പിണറായി വ്യക്തമാക്കി.