തൃശൂർ: തൃശൂരിൽ യുവാവിനെ സഹോദരന് കൊന്ന് കുഴിച്ചു മൂടിയ നിലയിൽ. ചേര്‍പ്പ് മുത്തുള്ളിയാലിലാണ് സംഭവം. കെ.ജെ. ബാബു(27) ആണ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ സഹോദരന് കെ.ജെ. സാബു(24)വിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ബാബു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു. ഇതിനെ ചൊല്ലിയുള്ള വാക്ക്തർക്കത്തിനൊടുവിൽ ബാബുവിനെ സാബു കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് വീടിന് 300 മീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കുഴിച്ചിട്ടു.
രണ്ട് ദിവസം മുൻപ് ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹത്തിന്റെ കൈ പുറത്തു കണ്ട നാട്ടുകാരാണ് ഒടുവിൽ വിവരം പോലീസിനെ അറിയിച്ചത്.