പാലക്കാട്: പാലക്കാട് എലവഞ്ചേരിയില്‍ ആന ഇടഞ്ഞതായി റിപ്പോർട്ടുകൾ. വടക്കാട് കൊല്ലം പൊറ്റയിലാണ് പാര്‍ത്ഥസാരഥി എന്ന ആന ഇടഞ്ഞത്.
പല്ലശന ക്ഷേത്രത്തില്‍ നിന്നും കൊല്ലങ്കോട്ടേക്കാണ് കൊണ്ടുപോകുംവഴിയാണ് സംഭവം നടന്നത്. സംഭവത്തിൽ ഒന്നാം പാപ്പാന് എരുമയൂര്‍ മണിക്ക് പരിക്കേറ്റു. ആനയെ തളയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.