പ്രമുഖ സ്മാർട്ട് ഫോൺ ബ്രാൻഡായ ഓപ്പോയുടെ പുതിയ കെ10 ഇന്ത്യയില്‍ അവതരിപ്പിച്ചു. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 680 പ്രൊസസര്‍, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ കെ10 വരുന്നത്, ഇവ രണ്ടും ലൈറ്റ് ടാസ്‌ക്കുകള്‍ക്കായി ഫോണ്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ആകര്‍ഷിക്കും. കഴിഞ്ഞ വര്‍ഷം ചൈനയില്‍ അവതരിപ്പിച്ച കെ9-ന്റെ പിന്‍ഗാമിയാണ് കെ10. എങ്കിലും കെ9-ല്‍ നിന്ന് വ്യത്യസ്തമായി, 5ജി കണക്റ്റിവിറ്റി ഇതിൽ ലഭ്യമല്ല.
6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,990 രൂപയും 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 16,990 രൂപയുമാണ് വില. കറുപ്പ്, നീല നിറങ്ങളിലാണ് ഫോണ്‍ വിപണിയിൽ എത്തുന്നത്.
വില്‍പ്പനയുടെ ആദ്യ ദിവസം, മാര്‍ച്ച് 29 ന്, ഒരു എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഇഎംഐ പേയ്മെന്റ് ഓപ്ഷന്‍ ഉപയോഗിക്കുന്നതിന് നിങ്ങള്‍ക്ക് 2,000 രൂപ കിഴിവ് ലഭിക്കും. നിങ്ങള്‍ക്ക് ഒരു ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ അല്ലെങ്കില്‍ ബാങ്കിന്റെ ഇഎംഐ പേയ്മെന്റ് ഓപ്ഷന്‍ ഉപയോഗിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് 1,000 രൂപ കിഴിവ് ലഭിക്കും. കൂടാതെ, മൂന്ന് മാസം വരെ ഒരു നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉണ്ടായിരിക്കുന്നതാണ്.