തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് പരിസത്തേയ്ക്കും എത്തിച്ച് ബിജെപി. ക്ലിഫ് ഹൗസ് പരിസരത്ത് ചാടിക്കടന്ന് ആറ് പ്രവർത്തകർ കെ റെയിൽ കല്ല് സ്ഥാപിച്ചത്.
അതീവ സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പിന്നിലെ ഗേറ്റ് ചാടിക്കടന്നാണ് പ്രവർത്തകർ കല്ല് സ്ഥാപിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
സംഭവം നടക്കുമ്പോൾ മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ല. അദ്ദേഹം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇപ്പോൾ ഡൽഹിയിലാണ്. സംഭവം വലിയ സുരക്ഷാ വീഴ്ചയായതിനാൽ പോലീസിനും തലവേദനയായി മാറിയിട്ടുണ്ട്.