മദ്യലഹരിയില്‍ യാത്രക്കാരിയോടും മകനോടും മോശമായി അപമര്യാദയായി പെരുമാറിയ ടി.ടി.ഇ.ക്കെതിരേ റെയില്‍വേ പോലീസ് കേസെടുത്തു. ഡല്‍ഹി സ്വദേശിയായ മനീഷ് മീണ(34)യ്ക്കെതിരേയാണ് കര്‍ജാത് റെയില്‍വേ പോലീസ് ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി കേസ് എടുത്തിരിക്കുന്നത്.
മാര്‍ച്ച് ഏഴാം തീയതിയാണ് ഹസ്രത് നിസാമുദ്ദീന്‍-പൂണെ തുരന്തോ എക്സ്പ്രസില്‍ യുവതിക്കും മകനും ദുരനുഭവമുണ്ടായത്. തീവണ്ടിയിലെ ടി.ടി.ഇയായ മനീഷ് യുവതിക്ക് നേരേ അശ്ലീല ചേഷ്ടകള്‍ കാണിച്ചെന്നും ബര്‍ത്തില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ മകന്റെ ദേഹത്ത് മൂത്രമൊഴിച്ചെന്നുമാണ് പരാതി. ജോലിസമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും പൂണെ സ്വദേശിയായ 28-കാരി നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു.