തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം ആരംഭിച്ചു. മിനിമം ചാര്‍ജ് 12 രൂപയായി വർധിപ്പിക്കുക, വിദ്യാര്‍ഥികളുടെ കണ്സഷന് ചാര്‍ജ് ആറു രൂപ ആക്കുക അങ്ങനെ തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉയർത്തിയാണ് ബസ് ഉടമകള്‍ സമരം നടത്തുന്നത്.
കഴിഞ്ഞ നവംബറില്‍ സമരം പ്രഖ്യാപിച്ചെങ്കിലും ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരതീരുമാനം ഒടുവിൽ പിന്‍വലിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ഒന്നും നടപ്പിലാക്കാത്തതിന്റെ സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് ബസ് ഉടമകൾ ഇപ്പോൾ കടക്കുന്നത്.