ഡൽഹി: കെ റെയിൽ അന്തിമാനുമതിക്ക് തിരക്കിട്ട നീക്കവുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് മുമ്പാണ് കൂടിക്കാഴ്ച നടത്തുക.
കെ റെയിൽ പദ്ധതിയുടെ ആവശ്യകത പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി വിശദീകരിക്കും. ഇതിനിടെ, കെ റെയിൽ എംഡി റെയിൽവേ ബോർഡ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സർവേ വിശദാംശങ്ങൾ സംസാരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.