തെരഞ്ഞെടുപ്പുകളെ മുൻനിർത്തിയാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.
പാർട്ടി കോൺഗ്രസിന്‍റെ സെമിനാറിൽ പങ്കെടുക്കുന്ന കോൺഗ്രസ് നേതാക്കളെ വിലക്കാനും കുറ്റിവിമോചന സമരം നടത്തി ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാവാനും കാണിക്കുന്ന ശുഷ്കാന്തി, ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് പ്രകടിപ്പിക്കുന്നില്ലെന്നും കോടിയേരി വിമർശിച്ചു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു ഇന്ധനവില വര്‍ധനവില്‍ കോടിയേരി കേന്ദ്രത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.