തിരുവനന്തപുരം: വ്യാജ രേഖകള്‍ ചമച്ച് വാഹന ഇൻഷുറൻസ് തട്ടിയെടുത്ത കേസിൽ 26 പേരെ പ്രതി ചേർത്തു. അഞ്ച് പൊലീസുകാരും ഒരു അഭിഭാഷകനും ഉള്‍പ്പടെയാണ് 26 പ്രതികള്‍. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത അഞ്ചുകേസുകളിലാണ് 26 പേരെ പ്രതി ചേര്‍ത്തത്.
അപകട ഇന്‍ഷുറന്‍സിനായി വ്യാജ രേഖകളും റിപ്പോര്‍ട്ടും തയ്യാറാക്കിയ തിരുവനന്തപുരം സിറ്റി ട്രാഫിക് സ്റ്റേഷനിലെ അഞ്ച് പൊലീസുകാരാണ് പ്രതികള്‍. ഇവരില്‍ നാലുപേര്‍ വിരമിച്ചു. അഞ്ച് വ്യാജ അപകടക്കേസുകളാണ് ഇന്‍ഷുറന്‍സ് തട്ടാന്‍ പ്രതികള്‍ ഉണ്ടാക്കിയത്. അഞ്ച് കേസിലും ഒരേ സ്കൂട്ടര്‍ തന്നെ അപകടത്തില്‍പെട്ടതായി കാണിക്കുകയായിരുന്നു.
വിദേശത്തും തമിഴ്നാട്ടിലും നടന്ന അപകടങ്ങള്‍ പോലും തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്നുവെന്ന് എഫ്ഐആറുണ്ടാക്കി കോടികൾ തട്ടാൻ ശ്രമം നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. ഏജന്റുമാർ ഇടനിലക്കാരായിനിന്ന് ‘വ്യാജ അപകടം’ സൃഷ്ടിച്ചാണ് ഇൻഷുറൻസ് കമ്പനികളെ കബളിപ്പിക്കുന്നത്. ആവശ്യപ്പെട്ട ഇൻഷുറൻസ് തുകയെക്കാൾ 40 ലക്ഷം രൂപ അധികം നൽകിയതിന്റെ തെളിവും പൊലീസിനു ലഭിച്ചിരുന്നു.
വാഹനത്തിന്റെ ഉടമ, കേസ് വാദിച്ച അഭിഭാഷകന്, ഏജന്റ്, വ്യാജ പരാതി നല്കിയവര്, സാക്ഷികള്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. മൂന്ന് വര്‍ഷത്തിനിടെ തിരുവനന്തപുരത്ത് മാത്രം 16 കള്ളക്കേസുണ്ടാക്കിയെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തല്‍.