തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ കൂടുന്നുവെന്ന് പഠന റിപ്പോർട്ട്. കൊവിഡ് കാലത്താണ് കുട്ടികളുടെ ആത്മഹത്യ വർധിച്ചതെന്നാണ് പൊലീസിൻെറ പഠന റിപ്പോർട്ട്. കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് സർക്കാരിന്, പൊലീസ് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ മൂന്നു വർഷത്തെ കണക്കുകള്‍ പരിശോധിച്ചാണ് പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയത്. കുട്ടികളുടെ ആത്മഹത്യകള്‍ റിപ്പോർട്ട് ചെയ്യുന്നത് കൂടുന്ന സാഹചര്യത്തിലാണ് കാരണങ്ങളെ കുറിച്ചുള്ള പഠനം നടത്തിയത്. 2019ൽ 230 കുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്.ഇതിൽ 97 ആണ്‍കുട്ടികളും, 133 പെണ്‍കുട്ടികളും ആണ് . 2020ൽ 311 കുട്ടികള്‍ ആത്മഹത്യ ചെയ്തു. 142 ആണ്‍ കുട്ടികളും, 169 പെണ്‍കുട്ടികളും ഇതിൽ ഉൾപ്പെടും . 2021 ആയപ്പോള്‍ ആതമഹത്യനിരക്ക് വീണ്ടും കൂടി. 345 ആയി. 168 ആണ്‍കുട്ടികളും, 177 പെണ്‍കുട്ടികളും.