ആഫ്രിക്കയിലെ സീഷെല്‍സ് പോലീസിന്റെ പിടിയിലായ 61 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. വേള്‍ഡ് മലയാളി ഫെഡറേഷനാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നിയമസഹായം നല്‍കുന്നത്. രണ്ട് മലയാളികളാണ് തടവിലായ സംഘത്തിൽ ഉള്ളത്. തൊഴിലാളികളുടെ മോചനത്തിനായുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
തിരുവനന്തപുരം വിഴിഞ്ഞം കോട്ടപ്പുറം കടക്കുളം സ്വദേശികളായ ജോണി, തോമസ് എന്നിവരാണ് തടവിലുള്ള മലയാളികള്‍. കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 61 അംഗ സംഘം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് അന്താരാഷ്ട്ര സമുദ്രാര്‍തിര്‍ത്തി മുറിച്ചുകടക്കേണ്ടി വന്നത്. തുടര്‍ന്ന് സീഷെല്‍ തീരത്ത് എത്തിയ ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.