സി.പി.ഐ.എം സെമിനാറിൽ നിന്ന് നേതാക്കളെ വിലക്കുന്നത് കോൺഗ്രസിന്റെ ബി.ജെ.പി അനുകൂല നിലപാടിന്റെ ഭാഗമായാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണ്. ബിജെപി പങ്കെടുക്കാത്തത് കൊണ്ടാണ് കോണ്‍ഗ്രസും പാർട്ടി കോൺഗ്രസിൽ പങ്ക് എടുക്കാത്തത്.
ഇടതുപക്ഷവിരുദ്ധ ചേരി ഉണ്ടാക്കാന്‍ ആര്‍എസ്എസ് സഹായം ഉറപ്പിക്കലാണ് ലക്ഷ്യം. പങ്കെടുക്കാൻ തയ്യാറായ നേതാക്കളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

















