കോഴിക്കോട്: മനുഷ്യരുടെ കരച്ചിൽ കേൾക്കാൻ പിണറായി വിജയന് കഴിയുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ രൂക്ഷമായി വിമർശിച്ചു. സിപിഎം അനുകൂലികളായ ആളുകളെ വരെ ദ്രോഹിക്കുന്നു. കെ റെയില്‍ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും കെ സുധാകരന് പറഞ്ഞു. ജന രോഷം മൂലം പദ്ധതി ഉപേക്ഷിക്കേണ്ടി വരും. നാളെ സമര മുഖത്തേക്ക് കോൺഗ്രസ് കടക്കുമെന്നും കുറ്റി പിഴുതെറിയാൻ കോൺഗ്രസ്സ് ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ റെയിലിനെതിരെ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം തുടരുന്നത് യുഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും സെ സുധാകരന് കോഴിക്കോട് പറഞ്ഞു. അതിവേഗ പാതക്ക് ബദലായി ടൗൺ ടു ടൗൺ മാതൃകയിൽ കേരള ഫ്ലൈ ഇൻ എന്ന വിമാന സർവ്വീസ് കെ.സുധാകരൻ മുന്നോട്ട് വെച്ചു. അതേസമയം ഉയർന്ന നഷ്ടപരിഹാരം നൽകുന്നതിലൂടെ സിൽവർ ലൈൻ പ്രതിഷേധം തീർക്കാനാകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞു.