കൊച്ചി: വിവിധ കേസുകൾ നേരിട്ടുകൊണ്ടിരിക്കുന്ന നടൻ ദിലീപിനൊപ്പം സെൽഫി എടുത്തതിൽ ഖേദമില്ലെന്ന് കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥി ജെബി മേത്തർ ന്റെ വിശധികാരണം. ആലുവ നഗരസഭയിലെ പരിപാടിക്ക് ദിലീപ് എത്തിയപ്പോഴാണ് സെൽഫി എടുത്തത്. ഇക്കാര്യത്തിൽ നേരത്തെ വിശദീകരണം നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്. ആര്‍ക്കും ലഭിക്കാത്ത ഭാഗ്യം തനിക്ക് ലഭിച്ചു. അതില്‍ അസഹിഷ്ണുത തോന്നേണ്ടതില്ല. കോണ്‍ഗ്രസിലെ അന്തിമ തീരുമാനം നേതൃത്വത്തിന്റേതാണ്. വിമര്‍ശിക്കുന്നവരും അത് അംഗീകരിക്കേണ്ടിവരുമെന്നും ജെബി വ്യക്തമാക്കി.