പാലക്കാട്: ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കുന്നതിലൂടെ കെറെയിലിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ ആകുമെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ.കെ ബാലന്‍ അഭിപ്രായപ്പെട്ടു. അവരുടെ ആശങ്കകൾക്ക് പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാൽ ഭൂമി വിട്ടു കിട്ടും.കീഴാറ്റൂരില്‍ സമരം നടത്തിയവരൊക്കെ ഇപ്പോൾ പാര്‍ട്ടിക്കൊപ്പമാണെന്നും എ കെ ബാലൻ വ്യക്തമാക്കി.
കരട് നയരേഖയുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് കടുംപിടുത്തമില്ല. മുന്നണിയിലും പാര്‍ട്ടി കീഴ്ഘടകങ്ങളിലും ചര്‍ച്ച നടത്തി ആവശ്യമായ ഭേധഗതികള്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.