നിലമ്പൂർ: മലപ്പുറം പൂങ്ങോട് സെവൻസ് ഫുട്ബോൾ മത്സരം നടക്കുന്നതിനിടെ ഗ്യാലറി തകർന്ന് വീണ് നിരവധിപ്പേർക്ക് പരിക്ക്. മൂന്നുപേർക്ക് പരിക്ക് ഗുരുതരമാണ്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. പരിക്ക് പറ്റിയവരെ വണ്ടൂരിലെയും നിലമ്പൂരിലെയും ആശുപത്രികളിലേക്ക് മറ്റി. ഫൈനൽ മത്സരത്തിന് തൊട്ട് മുൻപാണ് ഗ്യാലറി തകർന്ന് വീണത്. 2,500 ഓളം പേർ കളികാണാൻ എത്തിയിരുന്നു.
യൂണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും റോയൽ ട്രാവൽ കോഴിക്കോടും തമ്മിലുള്ള ഫൈനൽ മത്സരം തുടങ്ങാനിരിക്കെയാണ് അപകടം. സ്റ്റേഡിയം തിങ്ങി നിറഞ്ഞിരുന്നു. കവുങ്ങ് കൊണ്ടുള്ള ഗാലറി നിറഞ്ഞതിനാൽ ഔട്ടർ ലൈനിൽ വരെ ആളുകൾ ഇരുന്നിരുന്നു. ഇതിനിടയിലാണ് ഗാലറി പൊടുന്നനെ തകർന്ന് വീണത്. ഫ്ലഡ് ലൈറ്റും തകർന്ന് വീണു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും വണ്ടൂരിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
https://www.facebook.com/plugins/video.php?height=315&href=https%3A%2F%2Fwww.facebook.com%2Fyasir.ukdv.9%2Fvideos%2F336951635160490%2F&show_text=false&width=560&t=0