കോഴിക്കോട്: പ്രശസ്ത നാടക, സാംസ്കാരിക പ്രവർത്തകൻ മധുമാഷ് (73) അന്തരിച്ചു. കോഴിക്കോട് സഹകരണ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം സംഭവിച്ചത്. നൂറു കണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെട്ട ‘അമ്മ’ എന്ന നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ് അദ്ദേഹം.
അമ്മ, ഇന്ത്യ 1947, പടയണി, കലിഗുല തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ നാടകങ്ങൾ. ഷട്ടർ, ലീല തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. തുഞ്ചൻ പുരസ്കാരം ഉൾപ്പെടെ അദ്ദേഹം നേടിയിട്ടുണ്ട്.