നാടിൻറെ വികസനത്തിനെതിരെ കോൺഗ്രസിനും ബിജെപിക്കും ഒരേ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണ്. എന്തെല്ലാം നടപ്പിലാക്കും എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കും, പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നും കടലാസില്‍ ഒതുങ്ങില്ലെന്നും മുഖ്യമന്ത്രി വീണ്ടും നിലപാടിൽ ഉറച്ച് പറഞ്ഞു.
അതേസമയം, സില്‍വര്‍ലൈന്‍ അതിരടയാളക്കല്ല് പിഴുതെറിയല്‍ സമരവുമായി പ്രതിപക്ഷം മുന്നോട്ടെന്ന് വി.ഡി.സതീശന്. സമരത്തിന് നേതൃത്വം നല്‍കുന്നത് സ്ത്രീകളും കുട്ടികളുമാണ്. അവരുടെ പോരാട്ടം അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം കൊച്ചിയില്‍ വ്യക്തമാക്കി.