ഇടുക്കി: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ് രംഗത്ത്. കെ റെയിലിനെ എതിര്‍ത്താല്‍, സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിന്‍ ഓടിച്ച്, പദ്ധതി നടപ്പിലാക്കുമെന്ന് വര്‍ഗീസ് രൂക്ഷമായി വിമർശിച്ചു.
നെടുങ്കണ്ടത്ത് നടന്ന പാര്‍ട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ല് പിഴുതെടുക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെ, ഇന്ത്യയിലെ ജനങ്ങള്‍ പിഴുതെടുക്കുകയാണ്. കേരളത്തിന്റെ വികസനം തടയാനാണ് ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നതെന്നും വർഗീസ് ആരോപണം ഉയർത്തി.