ഉഗാണ്ടയിൽ പൊലീസ് വക്താവ് മാധ്യമപ്രവർത്തകനു നേർക്ക് തെറ്റാലി പ്രയോഗം നടത്തി എന്ന തരത്തിൽ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ചതിന് മാധ്യമപ്രവർത്തകനു നേർക്ക് ഉഗാണ്ടൻ പൊലീസ് വക്താവ് തെറ്റാലി പ്രയോഗം നടത്തി’ എന്നാണ് പ്രചാരണം. പ്രചാരണത്തിനൊപ്പം ഒരു ചിത്രവും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ പലരും ഈ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഈ പോസ്റ്റിലെ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന ഈ പോസ്റ്റർ കഴിഞ്ഞവർഷം പ്രചാരത്തിലുള്ളതാണ്. ചിത്രത്തിൽ പോലീസുകാരൻ തെറ്റാലി എടുത്ത് മാധ്യമ പ്രവർത്തകർക്ക് നേരെ പിടിക്കുന്നുണ്ട്. എന്നാൽ പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്.
തെറ്റാലിയുമായി എത്തിയ ഒരു കപ്പൽ ആ സമയത്ത് ഉഗാണ്ടൻ പൊലീസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പൊലീസ് വക്താവ് ഫ്രെഡ് എനങ്ക തെറ്റാലി ഉപയോഗിക്കുന്നതെങ്ങനെയെന്ന് കാണിച്ചുകൊടുക്കുന്ന ദൃശ്യമാണ് വ്യാജ അടിക്കുറിപ്പുമായി ഇപ്പോൾ പ്രചരിക്കുന്നത്. പ്രചരിക്കുന്ന ചിത്രം ഗൂഗിളിൽ പരിശോധിച്ചപ്പോൾ ഈ ചിത്രത്തിന്റെ യഥാർത്ഥ വീഡിയോ കാണാൻ സാധിച്ചു. നിരവധി മാധ്യമ റിപ്പോർട്ടുകളും ഉണ്ട്. വാർത്താ സമ്മേളനത്തിൻ്റെ വിഡിയോ 2021 ഏപ്രിൽ 13ന് യുബിസി ടെലിവിഷൻ ഉഗാണ്ടയുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഇതോടെ പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ സത്യമല്ല എന്നത് വ്യക്തമാണ്.