Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് തുടക്കമായി : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Web Desk by Web Desk
Mar 18, 2022, 06:06 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

തിരുവനന്തപുരം: കേരളത്തിലെ നഗരങ്ങളിലെ ഖരമാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രെക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക  സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് തുടക്കമായെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പദ്ധതിക്ക് വേണ്ടി ലോക ബാങ്കുമായും, എഐഐബിയുമായും സംസ്ഥാന സർക്കാർ ഒപ്പുവച്ച വായ്പാ കരാറിലെ എല്ലാ വ്യവസ്ഥകളും പൂർത്തീകരിച്ച സാഹചര്യത്തിൽ 2022 മാർച്ച എട്ടിന് പദ്ധതി  പ്രാബല്യത്തിൽ വന്നിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. 

വായ്പയുടെ ആദ്യഘഡു അനുവദിക്കുന്നതടക്കമുള്ള പദ്ധതിയുടെ തുടർനടപടികൾക്ക് ഉടൻ വഴിയൊരുങ്ങും.കേരളത്തിലെ നഗരങ്ങളിലെ മാലിന്യ സംസ്‌കരണ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും, അടിസ്ഥാന സൗകര്യ വികസനത്തിനും, ആധുനിക ശാസ്ത്രീയ സാങ്കേതിക  സംവിധാനങ്ങൾ ഒരുക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. സംസ്ഥാനത്ത് ഇപ്പോൾ നടന്നുവരുന്ന മാലിന്യ പരിപാലന പ്രവർത്തനങ്ങൾക്ക് ഈ പദ്ധതി ഉത്തേജനം നൽകും. പദ്ധതി പൂർത്തീകരണത്തോടെ ഖരമാലിന്യ പരിപാലന രംഗത്ത് കേരളം പുതിയൊരു മാതൃക സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ 87 മുനിസിപ്പാലിറ്റികളിലും ആറ് കോർപറേഷൻ പരിധിയിലുമായി കഴിയുന്ന 75 ലക്ഷത്തോളം പേർക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും. ആറ് വർഷ കാലയളവിൽ പൂർത്തിയാകുന്ന  പദ്ധതിയുടെ അടങ്കൽ തുക 300 മില്യൺ യു എസ് ഡോളർ ആണ് (ഏകദേശം 2200 കോടി രൂപ). ഇതിൽ 105 മില്യൺ യു എസ് ഡോളർ ലോകബാങ്ക് വിഹിതവും 105 മില്യൺ യു എസ് ഡോളർ ഏഷ്യൻ ഇൻഫ്രസ്ട്രക്ചർ  ഇൻവെസ്റ്റ്‌മെന്റ്  ബാങ്ക് (അകകആ) വിഹിതവുമാണ്. ബാക്കി തുകയായ 90 മില്യൺ യു എസ് ഡോളർ സംസ്ഥാന സർക്കാർ വിഹിതവുമാണെന്ന് മന്ത്രി വിശദീകരിച്ചു. 

ഖരമാലിന്യ പരിപാലന  രംഗത്തെ പ്രശ്നങ്ങൾക്കും വെല്ലുവിളികൾക്കും  സമഗ്രമായ പരിഹാരം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നഗരങ്ങളിലെ  എല്ലാ  വീടുകളിൽ  നിന്നും സ്ഥാപനങ്ങളിൽ  നിന്നും  പൂർണമായ  ഖരമാലിന്യ ശേഖരണം,  ഖരമാലിന്യ പരിപാലന കേന്ദ്രങ്ങളുടെ വികസനം, പരമ്പരാഗത മാലിന്യ കേന്ദ്രങ്ങളിലെ മാലിന്യം പൂർണമായും സംസ്‌കരിച്ച് ഭൂമി വീണ്ടെടുക്കുക, സംസ്‌കരിക്കാനാകാത്ത ഖരമാലിന്യങ്ങളുടെ പരിപാലനത്തിനായി ലാൻഡ്ഫിൽ കേന്ദ്രങ്ങൾ നിർമിക്കുക, പുനരുപയോഗവും പുനചക്രമണവും സാധ്യമാക്കി മാലിന്യത്തിൽ നിന്നും  മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമാണം തുടങ്ങിയവ പദ്ധതിയിലൂടെ ഉറപ്പാക്കും. പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള ഖരമാലിന്യ പരിപാലനത്തിന് ഓരോ  തദ്ദേശ  സ്ഥാപനങ്ങളിലും പ്രദേശത്തിന്റെ  പ്രതേകതകൾക്കനുസരിച്ച് സമഗ്ര ഖരമാലിന്യ  പരിപാലന  മാസ്റ്റർ  പ്ലാൻ തയ്യാറാക്കും. ഇതിനായി  ആവശ്യമുള്ള  സാങ്കേതിക  പിന്തുണ, സാങ്കേതിക  വിദഗ്ധരുടെ  സേവനം  എന്നിവ ഈ പദ്ധതിയുടെ  ഭാഗമായി  നൽകുമെന്ന് മന്ത്രി പറഞ്ഞു. 

പദ്ധതി നടത്തിപ്പിന് മൂന്ന് ഘടകങ്ങൾ ഉണ്ടാകും. മാലിന്യ പരിപാലന രംഗത്ത്  പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെയും  ഏജൻസികളുടെയും  കാര്യശേഷി വർദ്ധിപ്പിക്കുക, അവർക്ക് സാങ്കേതിക സഹായം നൽകുക,  ബോധവത്കരണ  പരിപാടികൾ സംഘടിപ്പിക്കുക എന്നിവ ആദ്യ  ഘടകത്തിന്റെ ഭാഗമാകും. അതോടൊപ്പം, ഖരമാലിന്യ സംസ്‌കരണത്തിന്റെ സ്ഥാപനപരവും സാമ്പത്തികവും നയപരവുമായ പരിഷ്‌കാരങ്ങൾ ഏറ്റെടുക്കുന്നതിന് പ്രാദേശിക തലത്തിലുള്ള തദ്ദേശസ്ഥാപനങ്ങൾക്ക്  സഹായവും  നൽകും. രണ്ടാമത്തെ ഘടകത്തിൽ  വികേന്ദ്രികൃത മാലിന്യ സംസ്‌കരണം ശക്തിപ്പെടുത്തുന്നതിനും അജൈവ മാലിന്യങ്ങൾ ശരിയായി സംസ്‌കരിക്കുന്നതിനും വേണ്ടി നഗരസഭകൾക്ക് പ്രത്യേക ഗ്രാന്റ്  ആയി സാമ്പത്തിക  സഹായം നൽകും. മാലിന്യ നിർമാർജ്ജനം, മാലിന്യ ശേഖരണം, മാലിന്യങ്ങൾ ശേഖരിക്കുവാൻ  വേണ്ടിയുള്ള വാഹനങ്ങൾ ഏർപ്പെടുത്തൽ, കോവിഡ് സഹായ പ്രവർത്തനങ്ങൾ, പൊതു തെരുവുകൾ വൃത്തിയാക്കൽ, ശുചീകരണ തൊഴിലാളികൾക്ക് ആവശ്യമായ ശുചീകരണ   സാമഗ്രികൾ ലഭ്യമാക്കൽ, ഹരിതകർമ്മ സേന അംഗങ്ങൾക്കുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട്, നിലവിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളുടെ പുനരുജ്ജീവനം, മെറ്റീരിയൽ കളക്ഷൻ സെന്റർ, റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി എന്നിവയുടെ നിർമ്മാണം  മുതലായവ  ഈ  ഘടകത്തിൽ ഉൾപ്പെടും. മൂന്നാമത്തേതും അവസാനത്തേതുമായ ഘടകം മേഖല അടിസ്ഥാനത്തിൽ  കേന്ദ്രീകൃത  ഖരമാലിന്യ പ്‌ളാന്റുകളുടെ നിർമ്മാണം, സാനിറ്ററി ലാൻഡ് ഫിൽ, നിലവിലുള്ള ഖരമാലിന്യ പ്‌ളാന്റുകളുടെ  പുനരുദ്ധാരണം എന്നിവ ഉറപ്പാക്കും. കൂടാതെ, കോവിഡ് പശ്ചാത്തലത്തിൽ വർദ്ധിച്ച അളവിലുള്ള ബയോമെഡിക്കൽ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സംസ്ഥാനത്തിന്റെ ശേഷി വിപുലീകരിക്കുന്നതിന് ധനസഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാന പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് (എസ്പിഎംയു) പദ്ധതിക്ക് നേതൃത്വം നൽകുകയും ദൈനംദിനനിരീക്ഷണം ഉറപ്പാക്കുകയും ചെയ്യുന്ന ത്രിതല സംവിധാനത്തിലൂടെയാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്. എസ്പിഎംയു ഇതിനകം തന്നെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് (ഡിപിഎംയു) പദ്ധതിയും ജില്ലാതല പ്രവർത്തനങ്ങളും  ഏകോപിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യും. മൂന്നാമത്തേത് പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റുകളാണ് (പിഐയു). ഈ യൂണിറ്റ് 93 നഗര തദ്ദേശ സ്ഥാപനങ്ങളിൽ പദ്ധതിയുടെ നടത്തിപ്പ്  ചുമതല  വഹിക്കും. ആദ്യ  ഘട്ടമായി,  ട്രാക്ക് 1 പ്രവർത്തനങ്ങൾ എസ്പിഎംയു ഇതിനകം തന്നെ ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് അവയുടെ നിലവിലുള്ള ഖരമാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനുമായി ഗ്രാന്റുകൾ ഇതിന്റെ  ഭാഗമായി  നൽകും. നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ബജറ്റ് വിഹിതത്തിന് പുറമെയാണ് ഗ്രാന്റ് നൽകുന്നത്. കൂടാതെ, പരമ്പരാഗത മാലിന്യം തള്ളുന്ന സ്ഥലങ്ങൾ വീണ്ടെടുക്കുന്നതിന്റെ  ഭാഗമായി വിശദമായ പദ്ധതി തയ്യാറാക്കിവരികയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ ജില്ലകളിലായി 38 മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ കണ്ടെത്തി പ്രാരംഭ  പ്രവർത്തനങ്ങൾ  ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ReadAlso:

ബിജെപിയുടെ തൃശൂരിലെ സമാന്തര സ്വാതന്ത്ര്യദിനാഘോഷം ; പൊലീസിൽ പരാതി നൽകി കൊച്ചിൻ ദേവസ്വം ബോർഡ് |  BJP’s parallel Independence Day celebration in Thrissur; Cochin Devaswom Board lodges police complaint

‘ആരുടേയും നിർദേശപ്രകാരമല്ല, എ ഐ അപ്‌ഡേഷനിലെ പിഴവ്’: പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ | meta post removal controversy clarifies removal of cards

ഒന്‍പത് വര്‍ഷത്തിന് ശേഷം; തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകള്‍ എത്തുന്നു | Zebras are arriving at the Thiruvananthapuram Zoo

വന്ദേമാതര ആലാപനം: കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനം വീണ്ടും തുറന്നുകാട്ടുന്നത്; മതനിരപേക്ഷ ദേശീയതയോടല്ല, RSSന്റെ ഹിന്ദുത്വ അജണ്ടയോടാണ് കോണ്‍ഗ്രസിന് പ്രതിബദ്ധ; പിണറായി വിജയന്‍

കാഴ്ച ബംഗ്ലാവില്‍ പുതിയ അതിഥികള്‍ എത്തുന്നു ?

Latest News

തമിഴ്നാട് മുഖ്യമന്ത്രി വിജയിന്റെ മാതാവിനെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ‌; വ്യാപക പ്രതിഷേധം

ഉത്തരാഖണ്ഡ് ചാമോലിയിലെ തുരങ്ക ദുരന്തം; ഒരു തൊഴിലാളി കൂടി മരിച്ചു, ആകെ മരണം 8 ആയി | Uttarakhand’s Chamoli tunnel tragedy: One more worker dies; total death toll reaches 8

കീഴടക്കാനാവില്ല ഹോര്‍മുസ്: ട്വീറ്റ് കൊണ്ടും പ്രാരണ പ്രസംഗം കൊണ്ടും വിമാനവാഹിനി കപ്പല്‍ കൊണ്ടം കഴിയില്ലെന്ന് ഇറാന്‍; അമേരിക്കയ്ക്കും ട്രംപിനും മറുപടി

മെസ്സിയുടെ വരവ്: കലൂര്‍ സ്‌റ്റേഡിയത്തിലെ ഫ്‌ളഡ് ലൈറ്റ് സ്ഥാപിച്ചതില്‍ GCDAക്ക് ബന്ധമില്ല; ഇടപാട് സ്‌പോണ്‍സറും കരാര്‍ കമ്പനിയും തമ്മില്‍

ഇരുട്ടുമുറി സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തിന്റെ നടത്തിപ്പുകാര്‍ ഇച്ചിരി കൂടി മൂക്കണം: വാര്‍ത്താകാര്‍ഡുകള്‍ നീക്കം ചെയ്യപ്പെട്ടത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള വ്യക്തമായ കടന്നു കയറ്റമാണ്; മാധ്യമ പ്രവര്‍ത്ത കെ.കെ.ഷാഹിന

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies