തൃശൂർ: കാടിറങ്ങി ആനകൾ കൂട്ടത്തോടെ നാട്ടിൽ എത്തുമ്പോൾ പരിശീലനം കിട്ടിയ നാട്ടാനകളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ടുകൾ. നാലു വർഷത്തിനിടെ ഇതുവരെ 75 ആനകളാണ് ചരിഞ്ഞത്. 2018ൽ കേരളത്തിൽ 521 ആനകൾ ഉണ്ടായിരുന്നത് ഇപ്പോൾ 446 ആയി ചുരുങ്ങിയതും ആശങ്കപ്പെടുത്തുകയാണ്.

ഇപ്പോൾ ഓരോ വർഷവും ആനകളുടെ എണ്ണം കുറയുകയാണ്. ഏറ്റവും കൂടുതൽ ആനകൾ ചരിഞ്ഞത് 2021ലാണ്- 29 എണ്ണം. 2018ൽ മൂന്ന്, 2019ൽ 20, 2020ൽ 20, 2021ൽ 29, 2022ൽ ഇതുവരെ മൂന്ന് എന്നിങ്ങനെ ആനകൾ കുറഞ്ഞു വരുന്നു. ഏറ്റവും കൂടുതൽ ആനകൾ കുറഞ്ഞത് തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ ആണ്.

















