ഇടുക്കി ഉടുമ്പഞ്ചോലയിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് എം എം മണിയെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. എം എം മണി ഉൾപ്പെടെ മൂന്നു പ്രതികളുടെ വിടുതൽ ഹർജി ഹൈക്കോടതി അനുവദിക്കുകയും ചെയ്തു.
1982 നവംബർ 13നാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. 86 മാർച്ച് 21 ന് കേസിൽ ഒമ്പതു പ്രതികളേയും തെളിവുകളുടെ അഭാവത്താൽ നേരെത്തെ വെറുതെ വിട്ടിരുന്നു .
അതിനിടയിൽ എം എം മണിയുടെ നടത്തിയ ഒരു പ്രസംഗത്തോടെയാണ് കേസിൽ വീണ്ടും പുനരന്വേഷണം തുടങ്ങിയത്. 2012 മേയ് 25 ന് തൊടുപുഴ മണക്കാട്ടിയിരുന്നു വൺ ടൂ ത്രീ പ്രസംഗം നടന്നത് . രാഷ്ട്രീയ എതിരാളികളെ വൺ ടൂ ത്രീ ക്രമത്തിൽ കൊല്ലപ്പെടുത്തിയെന്നായിരുന്നു പ്രസംഗം. തുടർന്ന് സി പി ഐ എം തരംതാഴ്ത്തിയ എം എം മണി ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ് സെക്രട്ടറിയേറ്റിൽ തിരിച്ച് എത്തിയത് . മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു കോൺഗ്രസ് നേതാക്കൾ .