കണ്ണൂർ: മൂന്നരവയസുകാരനെ അങ്കണവാടി ആയ കെട്ടിയിട്ട് മർദിച്ചതായി ആരോപണം. കണ്ണൂർ കിഴുന്നപാറയിലാണ് സംഭവം നടന്നത്. മുഹമ്മദ് ബിലാൽ എന്ന കുട്ടിയെയാണ് മർദിച്ചത്.
“പോടാ’ എന്ന് വിളിച്ചതിന്റെ പേരിലാണ് കുട്ടിയെ ആയ മർദിച്ചതെന്ന് പിതാവ് അൻഷാദ് വ്യക്തമാക്കി. ചൈൽഡ് ലൈനിൽ പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.